Mon. Dec 23rd, 2024
കോഴിക്കോട്:

 
കൊവിഡ് കാലത്ത് ഗൾഫിൽ കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാൻ നിയമ പോരാട്ടം നടത്തിയ ആതിരയുടെ ഭർത്താവ് നിതിന്റെ മൃതദേഹം ഇന്ന് രാവിലെ കൊച്ചിയിലെത്തിച്ചു. പ്രസവ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ആതിരയെ ഡോക്ടര്‍മാരുടെ സംഘമാണ് നിതിന്റെ മരണവാർത്ത അറിയിച്ചത്. മോര്‍ച്ചറിക്ക് സമീപത്ത് ആംബുലൻസ് എത്തിച്ച് ബന്ധുക്കളും ആശുപത്രി അധികൃതരും ചേര്‍ന്ന് ആതിരയ്ക്ക് അവസാനമായി നിതിനെ കാണാനുള്ള അവസരം ഒരുക്കി. നിതിന്റെ മൃതദേഹം പേരാമ്പ്രയിൽ എത്തിച്ച് ഇന്ന് വൈകിട്ടോടെ സംസ്കാരച്ചടങ്ങുകൾ നടത്താനാണ് തീരുമാനം. ഇന്നലെ ഉച്ചയ്ക്കാണ് ആതിര പെൺകുഞ്ഞിന് ജന്മം നൽകിയത്.

By Athira Sreekumar

Digital Journalist at Woke Malayalam