Thu. Jan 23rd, 2025

ന്യൂഡല്‍ഹി:

കൊവിഡ് രോഗികളെ ചികിത്സിക്കുന്നതുമായി ബന്ധപ്പെട്ട് ലഫ്.ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും എല്ലാ രോഗികള്‍ക്കും ഡല്‍ഹിയില്‍ ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡല്‍ഹി സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള എല്ലാ ആശുപത്രികളിലും ഡൽഹി നിവാസികൾക്ക് മാത്രമേ ചികിത്സ ഉണ്ടാകു എന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി ഇപ്പോൾ തിരുത്തിയിരിക്കുന്നത്. രാഷ്ട്രീയം കളിക്കാനോ വിസമ്മതിക്കാനോ ഉള്ള സമയമല്ല ഇതെന്നും കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ രാജ്യം ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam