Sun. Dec 22nd, 2024
തിരുവനന്തപുരം:

ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ആരാധനാലയങ്ങളും, മാളുകളും ഹോട്ടലുകളും കടുത്ത നിയന്ത്രണങ്ങളോടെ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. ആരാധനാലയങ്ങളിൽ 65 വയസിന് മുകളിലുളളവർക്കും, 10 വയസിന് താഴെയുളളവർക്കും പ്രവേശനം അനുവദിച്ചിട്ടില്ല. പ്രസാദവും നിവേദ്യവും വിതരണം ചെയ്യരുതെന്ന് പ്രത്യേക നിർദ്ദേശവും ആരോഗ്യ വകുപ്പ് നൽകിയിട്ടുണ്ട്. അതേസമയം ഹോട്ടലുകളിൽ സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതി ആളുകളെ പ്രവേശിപ്പിക്കാനാണ് അനുമതി. ആരാധനാലയങ്ങളിലും മാളുകളിലും ഹോട്ടലുകളിലും തുറക്കുന്നതിന് മുന്നോടിയായി ഇന്നലെ അണുനശീകരണം നടത്തിയിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam