Thu. Dec 19th, 2024

ന്യൂഡല്‍ഹി:

ക്ഷേത്രങ്ങള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളത്തിന്‍റെ കോവിഡ്‌ പ്രതിരോധ മോഡലെന്ന് എല്ലാ ദിവസവും വീമ്പിളക്കി, ഒടുവില്‍ കൈവിട്ടുപോകുമെന്നായപ്പോള്‍ ക്ഷേത്രങ്ങള്‍ തുറന്ന് തടിതപ്പാനാണോ നീക്കമെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് അദ്ദേഹം ചോദിക്കുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വി മുരളീധരന്‍റെ വിമര്‍ശനം.

സംസ്ഥാനസര്‍ക്കാരിന്‍റെ ഉദ്ദേശം വെളിപ്പെടുത്തുന്ന  ആദ്യ സൂചന ദേവസ്വം മന്ത്രിയുടെ നാവിൻ തുമ്പത്തുനിന്നുതന്നെ ഇന്ന് പുറത്തുവന്നു. ക്ഷേത്രങ്ങൾ തുറക്കാൻ ഉത്തരവിട്ടത് കേന്ദ്ര സർക്കാരാണ്, താങ്കളുടെ സർക്കാരിന് പങ്കില്ല എന്നാണ് ദേവസ്വം മന്ത്രി പറഞ്ഞതെന്നും അദ്ദേഹം പറയുന്നു.

https://www.facebook.com/VMBJP/photos/a.637017363060963/2995012473928095/?type=3&theater

By Binsha Das

Digital Journalist at Woke Malayalam