ന്യൂഡല്‍ഹി:
ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം എഴുപത്തി ഒന്ന് ലക്ഷത്തി തൊണ്ണൂറ്റി ഒമ്പതിനായിരത്തി മുന്നൂറ്റി ഇരുപത്തി ഒമ്പതായി. ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം നാല് ലക്ഷത്തി എണ്ണായിരത്തി എഴുന്നൂറ്റി മുപ്പത്തി അഞ്ചായി ഉയര്‍ന്നു. അമേരിക്കയാണ് കൊവിഡ് കൊവിഡ് രോഗികളില്‍ മുന്നില്‍. 20 ലക്ഷത്തി ഇരുപത്തി ആറായിരത്തിലധികം രോഗികളാണ് അമേരിക്കയിലുള്ളത്. ബ്രസീലിലും റഷ്യയിലും കൊവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ബ്രസീലിലാണ്. 813 പേരാണ് ഇവിടെ മരിച്ചത്. ഇതോടെ ആകെ മരണം 37,312 ആയി ഉയര്‍ന്നു. ആകെ രോഗികളുടെ എണ്ണം 7.10 ലക്ഷമായി. റഷ്യയില്‍ 4.76 ലക്ഷം പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.