Fri. Apr 4th, 2025

എറണാകുളം:

സ്വകാര്യ ബസുകള്‍ക്ക് അധികചാര്‍ജ് ഈടാക്കാമെന്ന് ഹൈക്കോടതി ഉത്തരവ്. കൂട്ടിയ ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ലോക്ക്ഡൗണ്‍ കാലാവധി അവസാനിക്കുന്നതുവരെ ഉയര്‍ന്ന നിരക്ക് തുടരാമെന്നും, സാമൂഹിക അകലം ഉറപ്പാക്കി സര്‍വീസ് നടത്തണമെന്നും കോടതി നിര്‍ദേശം നല്‍കി. സ്വകാര്യ ബസ് ഉടമകളുടെ ഹര്‍ജിയിലാണ് നടപടി.

നിലവിലെ  സ്ഥിതിയില്‍ വലിയ സാമ്പത്തിക നഷ്ടം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, നിരക്ക് വര്‍ധന സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് നാലാഴ്ച്ചയ്ക്കകം ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി  സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

By Binsha Das

Digital Journalist at Woke Malayalam