Mon. Apr 7th, 2025 10:03:16 PM
ചെന്നൈ:

തമിഴ്നാട്ടില്‍ ഇത്തവണ അര്‍ധവാര്‍ഷിക പരീക്ഷകളിലെയും ഇന്‍റേണല്‍ മാര്‍ക്കിന്‍റെയും അടിസ്ഥാനത്തില്‍ പത്ത്, പതിനൊന്ന് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഗ്രേഡ് നല്‍കും. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് എല്ലാ കുട്ടികളെയും വിജയിപ്പിക്കാനുള്ള നടപടിയിലേക്ക് സർക്കാർ നീങ്ങിയത്. ചെന്നൈയിലെ പല സ്കൂളുകളും കോളേജുകളും ഉള്‍പ്പടെ ക്വാറന്‍റീന്‍ കേന്ദ്രങ്ങളാക്കിയതാണ് പ്രധാന കാരണം. അടുത്ത തിങ്കളാഴ്ച പരീക്ഷ തുടങ്ങാനുള്ള നീക്കത്തെ മദ്രാസ് ഹൈക്കോടതിയും എതിർത്തിരുന്നു.

തെലങ്കാനയിലും പത്താം ക്ലാസ് വിദ്യാർത്ഥികളെ പരീക്ഷ ഇല്ലാതെ തന്നെ ജയിപ്പിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അറിയിച്ചു. ബിരുദ, ബിരുദാനന്തര തലങ്ങളിലെ പരീക്ഷകളുടെ കാര്യം വരും ദിവസങ്ങളിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം തീരുമാനിക്കുമെന്നും വ്യക്തമാക്കി. ഇന്ന് മുതൽ ജൂലൈ അഞ്ച് വരെയാണ് തെലങ്കാനയിൽ പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam