Wed. Jan 22nd, 2025

ആലപ്പുഴ:

ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരിച്ചു. മാന്നാർ പാവൂക്കര സ്വദേശി സലീല തോമസ്ആണ് മരിച്ചത്. 60 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തിന് പരുമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. ഇന്നലെയാണ് മരിച്ചത്. ഇവരുടെ ശ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് സലീല ബംഗളുരുവിൽ നിന്ന് എത്തിയത്.

അതേസമയം, ഇന്നലെ കോഴിക്കോട് നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞു വീണ് മരിച്ച പെരുമണ്ണ പാറക്കുളം സ്വദേശി ബീരാന്‍ കുട്ടിയുടെ കൊവിഡ് പരിശോധനഫലം  നെഗറ്റീവ്.  ബംഗളൂരുവില്‍നിന്ന് എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ബീരാന്‍ കുട്ടി ഇന്നലെ ഉച്ചയോടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും വീട്ടില്‍ കുഴഞ്ഞു വീഴുകയുമായിരുന്നു. പ്രമേഹവും രക്തസമ്മര്‍ദവും ഉള്ളയാളായിരുന്നു അദ്ദേഹം. കൊവിഡ് ലക്ഷണങ്ങള്‍ ഒന്നും തന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

By Binsha Das

Digital Journalist at Woke Malayalam