Thu. Jan 23rd, 2025
തിരുവനന്തപുരം:

 
സംസ്ഥാനത്ത് സാമൂഹിക വ്യാപനം കണ്ടെത്താനുള്ള റാപ്പിഡ് പരിശോധന ഇന്നുതുടങ്ങും. 15,000 പരിശോധനയാണ് ഒരാഴ്ച നടത്താനുദ്ദേശിക്കുന്നത്. ആദ്യഘട്ടം പതിനായിരം കിറ്റുകളാണ് എല്ലാ ജില്ലകളിലുമായി വിതരണം ചെയ്തത്. രോഗികളുടെ എണ്ണം കൂടുതലുളള, കണ്ണൂർ, കാസർകോട്, മലപ്പുറം, തൃശ്ശൂർ, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ ആയിരം കിറ്റുകൾ വീതം ഉപയോഗിക്കും. മറ്റു ജില്ലകളിൽ 500 കിറ്റ് വീതമാണ് ഉപയോഗിക്കുക. റാപ്പിഡ് പരിശോധനയ്ക്കായി ഒരു ലക്ഷം കിറ്റുകൾക്കാണ് എച്ച്എൽഎല്ലിന് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ഓർഡർ നൽകിയത്.

പോലീസുകാർ, മാധ്യമപ്രവര്‍ത്തകര്‍, തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാർ, സർക്കാർ സ്വകാര്യ ആശുപത്രി ജീവനക്കാർ, ആശവർക്കർമാർ എന്നിവരെയായിരിക്കും പ്രധാനമായും പരിശോധിക്കുക. കൊവിഡ് മൂന്നാംഘട്ടത്തിൽ സമ്പർക്കത്തിലൂടെയുളള രോഗികളുടെ എണ്ണം 148 ആയി ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് പിസിആർ പരിശോധനയ്ക്ക് പുറമേ റാപ്പിഡ് ആന്റിബോഡി പരിശോധനയും നടത്താൻ സർക്കാർ തീരുമാനിച്ചത്.

By Binsha Das

Digital Journalist at Woke Malayalam