Fri. Nov 21st, 2025

തൃശൂര്‍:

കൊവിഡ് സ്ഥിരീകരിച്ചു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചാലക്കുടി സ്വദേശി ഡിന്നി ചാക്കോ മരിച്ചു. 43 വയസ്സായിരുന്നു. ജില്ലയിലെ മൂന്നാമത്തെ കൊവിഡ് മരണമാണിത്. സംസ്ഥാനത്തെ മൊത്തം കൊവിഡ് മരണം 17 ആയി.

ഞായറാഴ്ച ഏങ്ങണ്ടിയൂർ സ്വദേശിയായ കുമാരൻ (87) കൊവിഡ് ബാധിച്ചു മരിച്ചിരുന്നു. ശ്വാസം മുട്ടലിനെ തുടർന്ന് തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന അദ്ദേഹത്തിന് ഞായറാഴ്ച വൈകിട്ട് കൊവി‍ഡ് സ്ഥിരീകരിച്ചു മണിക്കൂറുകൾക്കുള്ളിലായിരുന്നു മരണം സംഭവിച്ചത്.

മുംബൈയിൽ നിന്നെത്തിയ വയോധിക നേരത്തെ തൃശൂർ ജില്ലയിൽ കോവിഡ് ബാധിച്ചു മരിച്ചിരുന്നു. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ പരേതനായ മുഹമ്മദിന്‍റെ ഭാര്യ കദീജക്കുട്ടി (68) ആയിരുന്നു മരിച്ചത്.

By Binsha Das

Digital Journalist at Woke Malayalam