Fri. Apr 25th, 2025

വെല്ലിങ്ടണ്‍:

കൊവിഡ് നിരീക്ഷണത്തിലായിരുന്ന അവസാന രോഗിയും ആശുപത്രിവിട്ടതോടെ ന്യൂസിലാന്‍ഡ് കൊവിഡ് മുക്തമായി.  ന്യൂസിലാൻഡ് ജനതക്ക് മുഴുവൻ അവകാശപ്പെട്ട നേട്ടമാണിതെന്ന് ആരോഗ്യ വിഭാഗം ഡയറക്ടർ ജനറൽ ആഷ്ലി ബ്ലൂംഫീൽഡ് പറഞ്ഞു. ഫെബ്രുവരി 28 ന് ശേഷം ആദ്യമായി സജീവമായ കേസുകളൊന്നുമില്ലെന്നത് തീര്‍ച്ചയായും ഞങ്ങളുടെ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കൊവിഡിനെതിരായ ജാഗ്രത തുടർന്നുകൊണ്ടേയിരിക്കുമെന്നും ആഷ്ലി വ്യക്തമാക്കി. 1,154 കൊവിഡ് കേസുകളും 22 മരണങ്ങളുമാണ് രാജ്യത്ത് ആകെറിപ്പോര്‍ട്ട് ചെയ്തത്.  17 ദിവസമായി പുതിയ കേസുകളൊന്നും ന്യൂസിലാന്‍ഡില്‍റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

By Binsha Das

Digital Journalist at Woke Malayalam