Fri. Jun 27th, 2025

ന്യൂഡല്‍ഹി:

രാജ്യത്താകമാനം കൊവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. 24 മണിക്കൂറില്‍ 9,971 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 287 പേര്‍ക്ക് കൊവിഡില്‍ ജീവന്‍ നഷ്ടമാകുകയും ചെയ്തു.  ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം ഏഴായിരത്തി ഒരുന്നുറ്റി മുപ്പത്തി അഞ്ചായി ഉയര്‍ന്നു. 1.23 ലക്ഷം പേർ ഇതുവരെ രോഗമുക്തരായി. അതേസമയം, കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര ചെെനയെ മറികടന്നു. ഇന്നലെ മൂവായിരത്തി ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ മഹാഷ്ട്രയില്‍ കൊവിഡ് ബാധിതര്‍ എണ്‍പത്തി അയ്യായിരത്തി തൊള്ളായിരത്തി എഴുപത്തി അഞ്ചായി ഉയര്‍ന്നു.

 

By Binsha Das

Digital Journalist at Woke Malayalam