തിരുവനന്തപുരം:
കൊവിഡ് ബാധിതരുടെ എണ്ണം കൂടുതലുള്ള കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. ബാക്കി ജില്ലകളില്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഹോട്ടലുകള്‍ തുറക്കുന്നത്. പകുതി സീറ്റില്‍ മാത്രം ആളുകളെ ഇരുത്തുകയും ആറ് അടി അകലം പാലിക്കുകയും വേണം.
ജൂലൈ 15 വരെയാണ് മലപ്പുറത്ത് ഹോട്ടലുകള്‍ തുറക്കാതിരിക്കുന്നത്. ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ സര്‍വീസുകള്‍ മാത്രമാണ് ലഭ്യമാകുക. കേരള ഹോട്ടല്‍ ആന്‍റ് റെസ്‌റ്റോറന്‍റ് അസോസിയേഷന്‍റേതാണ് തീരുമാനം.
അതേസമയം, വഴിയോരങ്ങളിലെ അനധികൃത ഭക്ഷണ വിൽപ്പന നിരോധിക്കണമെന്ന് ഹോട്ടൽ ആന്‍റ് റസ്‍റ്റോറന്‍റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഉപഭോക്താക്കളെ ഒരു വാതിലിൽ കൂടി കയറ്റി മറ്റൊരു വാതിലിലൂടെ കടത്തണമെന്ന നിർദ്ദേശം പലയിടത്തും അപ്രായോഗികമാണെന്നും അസോസിയേഷന്‍ വ്യക്തമാക്കി.