Wed. Jan 22nd, 2025

കോഴിക്കോട്:

കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിയപ്പോയ ഗർഭിണികൾ അടക്കമുള്ളവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾക്കായി നിയമപോരാട്ടം നടത്തിയ കോഴിക്കോട് പേരാമ്പ്ര സ്വദേശി ജി.എസ് ആതിരയുടെ ഭര്‍ത്താവ് നിതിന്‍ ചന്ദ്രന്‍ (28) ദുബായില്‍ മരിച്ചു. ഹൃദയാഘാതമാണെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്.

ദുബായില്‍ സ്വകാര്യകമ്പനിയില്‍ എഞ്ചിനീയറായിരുന്ന നിതിൻ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഗള്‍ഫിലെ പോഷക സംഘടനയായ ഇന്‍കാസ് യൂത്ത് വിങ്ങിന്റെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു. കൊവിഡ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കെയാണ് മരണം.

ഗര്‍ഭിണികള്‍ അടക്കമുള്ളവരെ നാട്ടില്‍ പോകാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ആതിര നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ട ആദ്യവിമാനത്തിൽ ആതിരയും ഉണ്ടായത് വലിയ വാർത്തയായിരുന്നു. ജൂലൈയിലാണ് ആതിരയുടെ പ്രസവത്തിന്റെ ഡേറ്റ് നൽകിയിരിക്കുന്നത്. നിഥിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.

 

By Arya MR