ഡൽഹി:
വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ന് 10 വിമാനങ്ങൾ ഇന്ത്യയിലേക്ക് സർവീസ് നടത്തും. ലണ്ടൻ, തെക്കൻ കൊറിയ, ജർമനി എന്നിവിടങ്ങളിൽ നിന്നാണ് ഇന്നത്തെ സർവീസുകൾ. യുഎഇയിൽ നിന്ന് ഉൾപ്പെടെ രണ്ട് വിമാനങ്ങളാണ് ഇന്ന് കേരളത്തിലേക്ക് സർവീസ് നടത്തുക.
ഇതിനിടെ സൗദിയില്‍ നിന്നുള്ള വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ക്ക് എയര്‍ ഇന്ത്യ നിരക്ക് ഇരട്ടിയാക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ തൊള്ളായിരത്തി അൻപത് റിയാല്‍ ഈടാക്കിയിരുന്നിടത്ത് ഇപ്പോൾ ആയിരത്തി എഴുന്നൂറ്റി മൂന്ന് റിയാലാണ് ടിക്കറ്റ് ചാർജ്ജ്. വന്ദേഭാരത് മൂന്നാം ഘട്ടത്തിലേക്കുള്ള ടിക്കറ്റ് ബുക്കിങ് വെള്ളിയാഴ്ച വൈകിട്ടോടെയാണ് എയർ ഇന്ത്യ ആരംഭിച്ചത്.
യുഎസ്എ, കാനഡ, യുകെ, യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ള മുന്നോറോളം സർവീസുകളിലേക്ക് ഇതിനോടകം ഇരുപത്തി രണ്ടായിരത്തിലധികം ആളുകൾ ബുക്ക് ചെയ്തുകഴിഞ്ഞു.