തിരുവനന്തപുരം:
ലോക്ക്ഡൗണിനെ തുടർന്ന് ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ നിരവധി ആളുകൾ ട്രെയിൻ മാർഗ്ഗം കേരളത്തിലേയ്ക്ക് വരുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലെ പോലീസ് സംവിധാനത്തിന്റെ ചുമതല ഐജിമാർക്ക് നൽകി. ഉത്തരമേഖലയുടെ ചുമതല ഐജി ഇ ജെ ജയരാജനും ദക്ഷിണമേഖലയുടെ ചുമതല ഐജി ജി ലക്ഷ്മണയ്ക്കും നൽകിയതായി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ക്രമസമാധാന വിഭാഗത്തിന്റെ ചുമതല എഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബിനാണ് നൽകിയിരിക്കുന്നത്. ഇത് കൂടാതെ ഓരോ റെയില്‍വേ സ്റ്റേഷന്‍റെയും ചുമതല എഎസ്പിമാര്‍ക്കോ ഡിവൈഎസ്പിമാര്‍ക്കോ ആയി നൽകിയിട്ടുണ്ട്.