പൂനൈ:
കൊവിഡ് 19നെതിരായ പ്രതിരോധ വൈറസ് പരീക്ഷണം കുരങ്ങുകളിൽ നടത്താൻ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി ലഭിച്ചു. മഹാരാഷ്ട്ര വനം വകുപ്പാണ് കുരങ്ങുകളിൽ മരുന്ന് പ്രയോഗിക്കാനുള്ള അനുമതി നൽകിയത്. മൂന്നും നാലും വയസുള്ള 30 കുരങ്ങുകളെ പൂനൈയിലെ വദ്ഗാവ് വനത്തിൽ നിന്ന് പിടികൂടി ഇന്സ്ടിട്യൂട്ടിന് കൈമാറാൻ മഹാരാഷ്ട്ര വനംവകുപ്പ് മന്ത്രി സഞ്ജയ് റാത്തോഡ് ഉത്തരവിട്ടിട്ടുണ്ട്.
നേരത്തെ അമേരിക്കയിലെ ദേശീയ ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ടിലും ബ്രിട്ടണിലെ ഓക്സ്ഫോർഡ് സർവ്വകലാശാലയും വാക്സിൻ പരീക്ഷണങ്ങൾക്കായി കുരങ്ങുകളെ ഉപയോഗിച്ചിരുന്നു. എന്നാൽ പരീക്ഷണത്തിനിടെ ഇവയ്ക്ക് കൊവിഡ് ബാധിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.