Sun. Dec 22nd, 2024
സുൽത്താൻ ബത്തേരി:

 
വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ കെണിയിൽ കുടുങ്ങിയ പുലി രക്ഷപ്പെട്ടു. മൂലങ്കാവിലെ സ്വകാര്യ കൃഷിയിടത്തിൽ കുടുങ്ങിയ പുലിയാണ് കാട്ടിലേക്ക് രക്ഷപ്പെട്ടത്. കൃഷി നശിപ്പിക്കാൻ വരുന്ന കാട്ടുപന്നിക്കായി വച്ച കെണിയിൽ പുലി കുടുങ്ങിയതാണെന്നാണ് വിവരം.

കെണിയിൽ അകപ്പെട്ട പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി മോചിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പുലി കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ, സംഭവം നടന്നത് ജനവാസ മേഖലയിലായതിനാൽ പുലിയെ പിടിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

By Arya MR