Sun. Dec 22nd, 2024
ഡൽഹി:

ഇന്ത്യ-ചൈന അതിർത്തിയിലെ തർക്കം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ സൈനിക, നയതന്ത്ര ചർച്ചകൾ തുടരുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി – ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ഉടമ്പടിയുടെയും ഉഭയകക്ഷി കരാറിന്‍റെയും അടിസ്ഥാനത്തിൽ തര്‍ക്കം പരിഹരിക്കാനാണ് ധാരണയായിരിക്കുന്നത്. ഇന്നലെ മാരത്തൺ ചർച്ചയാണ് ഇന്ത്യയും ചൈനയും തമ്മിള്‍ നടന്നതെന്നും ചർച്ച സൗഹൃദ അന്തരീക്ഷത്തിലായിരുന്നുവെന്നും ഇന്ത്യ വ്യക്തമാക്കി.

ലഫ്റ്റനൻറ് ജനറൽ ഹരീന്ദർ സിംഗിന്‍റെ നേതൃത്വത്തിൽ പത്തിലധികം ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘമാണ് ചൈനീസ് മേഖലയിലെ മോൾഡോയിലെത്തി ചർച്ചകൾ നടത്തിയത്. രാവിലെ പതിനൊന്നരയ്ക്ക് ആരംഭിച്ച ചർച്ച വൈകിട്ട് ഏഴിന് ശേഷം അവസാനിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ചർച്ചയുടെ വിശദാംശങ്ങൾ ഇരു രാജ്യങ്ങളും ഇതുവരെ പുറത്തുവിട്ടില്ല.

By Athira Sreekumar

Digital Journalist at Woke Malayalam