തിരുവനന്തപുരം:
ഇന്ന് സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ആയതിനാൽ അവശ്യസാധനങ്ങള്‍ വിൽക്കുന്ന കടകൾക്ക് മാത്രമാണ് തുറക്കാൻ അനുമതി. ഇന്നലെ 108 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കേരളം അതീവ ജാഗ്രതയിലാണ്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ആളുകൾ പുറത്തിറങ്ങാവു എന്നാണ് സർക്കാരിന്റെ നിർദ്ദേശം. എന്നാൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലുളള ഉദ്യോഗസ്ഥർക്കും സന്നദ്ധ പ്രവർത്തകർക്കും ഇളവുകൾ നൽകിയിട്ടുണ്ട്. നിലവിൽ 1,029 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
അതേസമയം കൊവിഡ് വ്യാപനം മൂന്നാംഘട്ടത്തിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ കൊവിഡ് പരിശോധനകളുടെ എണ്ണം കേരളത്തിൽ ഒരു ലക്ഷം കടന്നു. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി സാമൂഹിക വ്യാപനം കണ്ടെത്താനുളള റാപ്പിഡ് ആന്റിബോഡി പരിശോധനയ്ക്കായുളള കിറ്റുകളും സംസ്ഥാനത്തെത്തി. രോഗലക്ഷണങ്ങൾ ഉളളവരിലും സാധാരണ ജനങ്ങളിലുമായി എൺപത്തി ഒരായിരത്തി അഞ്ഞൂറ്റി പതിനേഴ് സാമ്പിളുകളാണ് ഇതുവരെ ശേഖരിച്ചിട്ടുള്ളത്.