ന്യൂഡല്‍ഹി:
പാലക്കാട് ജില്ലയിൽ ഗര്‍ഭിണിയായ ആന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തിൽ വിദ്വേഷ പരാമര്‍ശം നടത്തിയ മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധിക്കെതിരെ മലപ്പുറം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153-ാം വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. മലപ്പുറം ജില്ലയ്ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയതിന് ഏഴ് പരാതികളാണ് ബിജെപി എംപി മനേക ഗാന്ധിക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളി്‍ ലഭിച്ചിട്ടുള്ളത്. അഭിഭാഷകര്‍ ഉള്‍പ്പെടെ നല്‍കിയ പരാതികളില്‍ ഒറ്റ എഫ്ഐആറാണ് മനേക ഗാന്ധിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
മലപ്പുറം ജില്ല മൃഗങ്ങള്‍ക്കെതിരായ ക്രൂരതയ്ക്ക് കുപ്രസിദ്ധമാണെന്നായിരുന്നു മനേകാ ഗാന്ധിയുടെ ആരോപണം. അതേസമയം, മനേകാ ഗാന്ധി ചെയർപേഴ്സൺ ആയിട്ടുള്ള മൃഗസംരക്ഷണ സംഘടനയായ പീപ്പിള്‍ ഫോര്‍ ആനിമല്‍സ് ഇന്ത്യയുടെ സെെറ്റ് കേരള സൈബർ വാരിയേഴ്സ് ഇന്നലെ ഹാക്ക് ചെയ്തിരുന്നു.