Fri. Nov 22nd, 2024

ന്യൂഡല്‍ഹി:

കൊവിഡ് രോഗികളുടെ എണ്ണം ഇന്ത്യയില്‍ അതിവേഗം വ്യാപിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ പുതിയ രോഗികളുടെ എണ്ണത്തില്‍ ലോകത്ത് നാലാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ. 24 മണിക്കൂറിനുള്ളില്‍ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്. കഴിഞ്ഞ ഒരാഴ്ചയായി എണ്ണായിരത്തിലധികം കേസുകളാണ് രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ഒരാഴ്ചക്കിടെ കോവിഡ് ബാധിച്ചുണ്ടായ മരണത്തില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.

ലോകാരോഗ്യ സംഘടന പുറത്തുവിട്ട വ്യാഴാഴ്ച വരെയുള്ള കണക്ക് പ്രകാരം ബ്രസീലിനും യുഎസിനും റഷ്യക്കും പിന്നാലെ അറുപതിനായിരത്തോളം പേര്‍ക്കാണ് ഇന്ത്യയില്‍ ഒരാഴ്ചക്കിടെ കൊവിഡ് സ്ഥിരീകരിച്ചത്. 9851 പേരില്‍ ഇന്നലെ മാത്രം  രോഗം കണ്ടെത്തി.

രോഗാബാധിതരുടെ പട്ടികയില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ് ഇന്ത്യ. ഇറ്റലിയാണ് ആറാം സ്ഥാനത്തുള്ളത്. ദിനം പ്രതിവര്‍ധിച്ചുവരുന്ന കൊവിഡ് കേസുകളുടെ എണ്ണമെടുത്താല്‍ വരും ദിവസങ്ങളില്‍ ഇന്ത്യ ആകെ രോഗികളുടെ എണ്ണത്തില്‍ ഇറ്റലിയെ മറികടക്കുമെന്നാണ് വിലയിരുത്തല്‍.

By Binsha Das

Digital Journalist at Woke Malayalam