Mon. Dec 23rd, 2024
ഇസ്ലാമാബാദ്:

 
കൊടുംഭീകരൻ ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചുവെന്ന് റിപ്പോർട്ട്. പാക് സർക്കാരിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കറാച്ചിയിലെ സൈനികാശുപത്രിയിൽ ഇരുവരും ചികിത്സയിൽ കഴിയുന്നുവെന്നാണ് റിപ്പോർട്ട്.

1993 ലെ മുംബൈ ഭീകരാക്രമണ പരമ്പരയുടെ മുഖ്യസൂത്രധാരനായ ദാവൂദ് ഇബ്രാഹിം പാക് ചാര സംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെ പാകിസ്താനിൽ ഒളിച്ചുകഴിയുന്നതായാണ് റിപ്പോർട്ട്. 2003ൽ അമേരിക്ക ദാവൂദ് ഇബ്രാഹിമിനെ അന്താരാഷ്ട്ര കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യ 25 മില്യൺ ഡോളർ തലയ്ക്ക് വിലയിട്ടിരിക്കുന്ന പിടികിട്ടാപ്പുള്ളിയാണ് ദാവൂദ്.

അതേസമയം പാകിസ്താനിലെ കൊവിഡ് രോഗികളുടെ എണ്ണം എൺപത്തി ഒൻപതിനായിരം കവിഞ്ഞു. മരണം 1838 ആയി.

By Arya MR