Sat. Jan 18th, 2025
ന്യൂഡല്‍ഹി:

 
രാജ്യത്ത് ആശങ്ക പടര്‍ത്തി കൊവിഡ് രോഗികള്‍ അതിവേഗം കുതിച്ചുയരുന്നു. ഒറ്റദിവസം കൊണ്ട് രോഗം ബാധിക്കുന്നവരുടെ എണ്ണം 9000 കടന്നു. ഇന്നലെ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 9,304 കൊവിഡ് കേസുകളാണ്.

ഒരു ദിവസത്തിനിടെ ഇത്രയധികം രോഗബാധിതര്‍ ഇതാദ്യമാണ്. 260 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 6,075 ആയി. രാജ്യത്തെ ആകെ രോഗബാധിതര്‍ രണ്ട് ലക്ഷത്തി പതിനാറായിരത്തി തൊള്ളായിരത്തി പത്തൊമ്പതായി ഉയര്‍ന്നു.

വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതര്‍ മുക്കാല്‍ ലക്ഷത്തോളമായി. ഡൽഹിയിൽ രോഗികളുടെ എണ്ണം 23,000 കടന്നു. തമിഴ്‌നാട്ടിൽ 25,000 ത്തിലധികം രോഗികളുണ്ട്.

By Binsha Das

Digital Journalist at Woke Malayalam