തിരുവനന്തപുരം:
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷത്തിന്റെ ശക്തി കുറയുമെന്ന് കാലാവസ്ഥാവിദഗ്ദ്ധരുടെ വിലയിരുത്തല്‍. എന്നാല്‍, ജൂൺ പകുതിയോടെ വീണ്ടും മഴ കനക്കുമെന്നും മുന്നറിയിപ്പുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും ഇതോടെ കാലവര്‍ഷം വീണ്ടും ശക്തമാകുമെന്നുമാണ് വിലയിരുത്തല്‍. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കാറ്റിന്റെ വേഗം 45 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതേസമയം, ഇത്തവണയും പ്രളയസാധ്യത തള്ളിക്കളയാനാവില്ലെന്നും വിദഗ്ദ്ധരുടെ മുന്നറിയിപ്പുണ്ട്.