Wed. Jan 22nd, 2025
വാഷിങ്ടണ്‍:

വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിക്ക് പുറത്തുള്ള മഹാത്മാ ഗാന്ധിയുടെ പ്രതിമ അജ്ഞാതര്‍ നശിപ്പിച്ചു. പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്ലോയിഡിന്റെ നീതിക്കുവേണ്ടിയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തവരാണ് പ്രതിമ നശിപ്പിച്ചതെന്നാണ് വിവരം. സംഭവത്തില്‍ യുഎസ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ ജോര്‍ജ് ഫ്ലോയിഡിനെ കൊന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം എട്ടാം ദിവസവും തുടരുകയാണ്. ഫ്ലോയിഡിന്റെ ജന്മനഗരമായ ടെക്‌സസിലെ ഹൂസ്റ്റണാണ് ഏറ്റവുംവലിയ പ്രതിഷേധത്തിന് സാക്ഷ്യംവഹിച്ചത്. ഫ്ലോയിഡിന്റെ ബന്ധുക്കളും പങ്കുചേര്‍ന്നു. കര്‍ഫ്യൂ ലംഘിച്ച് പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത്.

By Binsha Das

Digital Journalist at Woke Malayalam