തിരുവനന്തപുരം:
സര്‍ക്കാര്‍ ആശുപത്രികളിലും എംപാനല്‍ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികളിലും നൽകിവരുന്ന കാരുണ്യ ബെനവലന്റ് ഫണ്ട് വഴിയുള്ള സൗജന്യ ചികിത്സയ്ക്ക് ഇനി പണം നൽകില്ലെന്ന് കാണിച്ച് നികുതി വകുപ്പ് സെക്രട്ടറി ഉത്തരവിറക്കി. ഇനി കാരുണ്യ വഴിയുള്ള സൗജന്യ ചികിത്സ തുടരണമെങ്കില്‍ ആരോഗ്യവകുപ്പിന് സ്വയം പണം കണ്ടെത്തേണ്ടി വരും. അടുത്ത വര്‍ഷം മാര്‍ച്ച് വരെ കാരുണ്യ ബെനവലന്റ് ഫണ്ട് വഴി സൗജന്യ ചികിത്സ ലഭിക്കുമെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നത്. എന്നാൽ സൗജന്യ ചികിത്സ തിങ്കളാഴ്ച മുതല്‍ നിലച്ചതായാണ് റിപ്പോർട്ട്.