Wed. Jan 22nd, 2025
ഡൽഹി:

 
ഓസ്‌ട്രേലിയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ഇരുരാജ്യങ്ങളും തമ്മിൽ സദൃഢമായ ബന്ധം കാത്തുസൂക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായുള്ള വെര്‍ച്വല്‍ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഏറ്റവും ഉചിതമായ സമയമാണിതെന്നും മോദി അഭിപ്രായപ്പെട്ടു.

എന്നാൽ ലോകാരോഗ്യസംഘടനയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റെ നേതൃനിരയിലേക്ക് ഇന്ത്യ എത്തിയത് താന്‍ അഭിനന്ദിക്കുന്നുവെന്നും ലോകത്തെ കൊവിഡ് പ്രതിസന്ധിയെ നേരിടുന്നതില്‍ ഇന്ത്യയുടെ നേതൃസ്ഥാനം നിര്‍ണ്ണായകമാണെന്നും സ്‌കോട്ട് മോറിസോണ്‍ പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam