Mon. Dec 23rd, 2024
തിരുവനന്തപുരം:

 
അയല്‍ ജില്ലകളിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ സര്‍വീസ് ഇന്ന് രാവിലെ മുതല്‍ പുനരാരംഭിച്ചു. പുലർച്ചെ 5ന് ആരംഭിച്ച് രാത്രി 9നു ഡിപ്പോകളിൽ തിരിച്ചെത്തും. പഴയ ടിക്കറ്റ് നിരക്കിലായിരിക്കും സര്‍വീസ് നടത്തുക. എല്ലാ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും. ഹോട്സ്പോട്ട്, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സ്റ്റോപ്പുണ്ടായിരിക്കില്ല. ജില്ലകള്‍ക്കകത്തെ സര്‍വീസിനും കൂട്ടിയ ടിക്കറ്റ് നിരക്കുകള്‍ പിന്‍വലിച്ചിട്ടുണ്ട്. അതേസമയം, പഴയ നിരക്കില്‍ അന്തര്‍ ജില്ലാ ബസ് സര്‍വീസ് നടത്താനാകില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ ഗതാഗതമന്ത്രിയെ അറിയിച്ചു.

By Binsha Das

Digital Journalist at Woke Malayalam