Mon. Dec 23rd, 2024
തിരുവനന്തപുരം:

 
കൊവിഡ് 19 നെ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കുറച്ചുകൂടി ജാഗ്രത കാണിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. സംസ്ഥാനത്തെ നിലവില്‍ ക്വാറന്റൈൻ സൗകര്യങ്ങള്‍ കുറ്റമറ്റ നിലയിലല്ലെന്നും, കെെവിട്ട പോലെയാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ പെരുമാറ്റമെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.

വിദേശത്തും മറ്റും കുടുങ്ങിയവര്‍ അവിടെ കിടക്കട്ടെ എന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. പ്രവാസികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കുറച്ചുകൂടി താത്പര്യം കാണിക്കണം. പ്രവാസികളെ മൊത്തമായി കൊണ്ടുവരണമെന്ന് പ്രതിപക്ഷം അന്തമായി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ സാമൂഹിക വ്യാപനം ഉണ്ടാകുമെന്ന ആശങ്ക യാഥാര്‍ത്ഥ്യമാണ്. സംസ്ഥാനത്ത് സാമൂഹിക വ്യാപനം ഉണ്ടോ ഇല്ലയോ എന്നത് സംബന്ധിച്ച് സര്‍ക്കാരിന് ഒരു ഉറപ്പും ഇതുവരെ ഇല്ല. ഉറവിടം ലഭിക്കാത്ത കേസുകള്‍ ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പ്രതിപക്ഷത്തോടു കൂടി ആലോചിച്ച് സര്‍ക്കാര്‍ ഈ വിഷയങ്ങള്‍ കുറച്ചുകൂടി ജാഗ്രതയോടെ കെെകാര്യം ചെയ്യണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

By Binsha Das

Digital Journalist at Woke Malayalam