ഡൽഹി:
രാജ്യത്തിന്റെ പേര് ഇന്ത്യയിൽ നിന്ന് ഭാരതം എന്നാക്കാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ‘ഭാരത്’ നു പകരം കൊളോണിയല്‍ ശക്തികള്‍ ഇട്ട ‘ഇന്ത്യ’ ആയി ഇനിയും നിലനിര്‍ത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി സ്വദേശി ഹർജി സമർപ്പിച്ചത്. ഭരണഘടനയുടെ ഒന്നാം അനുച്ഛേദം ഭേദഗതി ചെയ്തുകൊണ്ട് ഈ മാറ്റം സാധിച്ചെടുക്കാം എന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം.
ഹർജിയുടെ പകര്‍പ്പ് ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് അയച്ചു കൊടുക്കാന്‍ ഹരജിക്കാരനോട് കോടതി നിർദ്ദേശിച്ചു.