Mon. Dec 23rd, 2024
വാഷിംഗ്‌ടൺ:

 
ജോര്‍ജ്ജ് ഫ്ലോയിഡിന്റെ കൊലപാതകത്തെ തുടർന്ന് അമേരിക്കയിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടും ശക്തമായി തുടരുന്നു. എന്നാൽ, രാജ്യത്തെ പ്രതിഷേധങ്ങൾക്കിടയിൽ ബൈബിളുമേന്തി ജോണ്‍ പോള്‍ രണ്ടാമന്‍ ദേശീയ ദേവാലയം സന്ദര്‍ശിച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ഇപ്പോൾ വാഷിങ്ടൺ കാത്തലിക് ആര്‍ച്ച് ബിഷപ് വില്‍ട്ടണ്‍ ഡി ഗ്രിഗറി വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

പ്രസിഡന്റിന്റെ നടപടി നിന്ദ്യവും അപക്വവും ദുരുപയോഗവുമാണെന്നാണ് ആർച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടത്. മതപരമായ ആചാരങ്ങള്‍ ലംഘിച്ചാണ് ട്രംപ് പള്ളിയിലെത്തിയതെന്ന് പറഞ്ഞ ബിഷപ്പ് വൈറ്റ്ഹൗസിന് മുന്നിലെ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ബലം പ്രയോഗിച്ചതിനെതിരെയും വിമർശനമുയർത്തി. ചലച്ചിത്ര സംവിധായകന്‍ സ്‌പൈക് ലീയും ട്രംപിനെതിരെ രംഗത്തെത്തി. ട്രംപ് ഗ്യാങ്സ്റ്ററാണെന്ന് ലീ തുറന്നടിച്ചു.

By Arya MR