Sun. Dec 22nd, 2024
തിരുവനന്തപുരം:

 
അറബിക്കടലിൽ രൂപംകൊണ്ട നിസർഗ ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തിൽ കാലവർഷം ശക്തി പ്രാപിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ടും, കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെ അതിതീവ്ര ന്യൂനമർദ്ദം നിസർഗ ചുഴലിക്കാറ്റായി മാറുമെന്നും അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam