Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

ചര്‍ച്ചയ്ക്ക് ഇന്നും തയ്യാറായില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്കരിച്ച് ശക്തമായ സമരത്തിലേക്ക് കടക്കുമെന്ന് ഡല്‍ഹി എംയിസിലെ നഴ്‍സുമാര്‍. അവധിയിലുള്ള നഴ്‌സുമാരെ അടക്കം ഉൾപ്പെടുത്തി സമരം വീണ്ടും തുടങ്ങാനാണ് തീരുമാനം. എയിംസിലെ കൂടുതല്‍ ആരോഗ്യ പ്രവർത്തകർക്കിടയിൽ കൊവിഡ് പടരുന്നതിനിടെ സുരക്ഷ , ജോലി സമയം, വനിത നഴ്‍സുമാര്‍ക്ക് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉയർത്തിയാണ്സമരം. പിപിഇ കിറ്റുകൾ ധരിച്ചുള്ള ഡ്യൂട്ടി സമയം കുറയ്‌ക്കുക, നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്  എയിംസ് ഡയറക്ടറുടെ മുറിയുടെ മുന്നിൽ കുത്തിയിരുന്ന് ഇന്നലെ നഴ്‍സുമാര്‍ പ്രതിഷേധിച്ചത്.

By Binsha Das

Digital Journalist at Woke Malayalam