Wed. Jan 22nd, 2025
ന്യൂയോർക്ക്:

 
ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം അറുപത്തി 63,61,000 കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3,009 പേരാണ് വൈറസ് ബാധ മൂലം മരണപ്പെട്ടത്. അമേരിക്കയിൽ മാത്രം ഇന്നലെ പുതിയതായി 21,000 കൊവിഡ് കേസുകളും 700ൽ അധികം മരണവും റിപ്പോർട്ട് ചെയ്തു. നിലവിൽ ഏറ്റവും കൂടുതൽ രോഗികളുള്ളത് അമേരിക്കയിലാണ്. ബ്രസീലിൽ ഏഴുന്നൂറിൽ അധികം പേരാണ് കൊവിഡ് ബാധിച്ച് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ മരിച്ചത്. ലോകത്താകെ മരിച്ചവരുടെ എണ്ണം 3,77,148 ആയി.

By Athira Sreekumar

Digital Journalist at Woke Malayalam