വാഷിംഗ്‌ടൺ:
ഇന്ത്യ- ചൈന അതിർത്തി വിഷയം പരിഹരിക്കുന്നതിനു പകരം അയല്‍രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി അധ്യക്ഷന്‍ എലിയോട്ട് ഏംഗല്‍. രാജ്യങ്ങളുടെ അതിര്‍ത്തി സംബന്ധിക്കുന്ന വിഷയം നയതന്ത്രപരമായി കൈകാര്യം ചെയ്യണമെന്നും നിലവിലെ മാനദണ്ഡം അടിസ്ഥാനമാക്കി പ്രശ്‌നപരിഹാരം കാണമെന്നും അദ്ദേഹം പറഞ്ഞു. കരുത്താണ് ശരി എന്ന് കരുതുന്ന ലോകത്തല്ല നാം ജീവിക്കുന്നതെന്നും എല്ലാ രാജ്യങ്ങളും ഒരേ തരത്തിലുള്ള പെരുമാറ്റച്ചട്ടം അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നും ഏംഗല്‍ കൂട്ടിച്ചേർത്തു.