Wed. Jan 22nd, 2025
കൊച്ചി:

 
സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കായി വിക്ടേഴ്സ് ചാനലിലൂടെ പാഠഭാഗങ്ങള്‍ പറഞ്ഞു കൊടുത്ത അധ്യാപികമാരെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിച്ചവര്‍ക്കെതിരെ കേരള വനിതാക്കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ അധ്യാപികമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും സഭ്യമല്ലാത്ത ട്രോളുകള്‍ പ്രചരിപ്പിക്കുകയും ചെയ്തത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ഈ നടപടിയെന്ന് വനിത കമ്മീഷന്‍ അംഗം ഡോ: ഷാഹിദ കമാൽ പറഞ്ഞു. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam