Sat. Jan 18th, 2025
തിരുവനന്തപുരം:

 
ലോക്ക്ഡൗണിൽ കേന്ദ്രം പുറപ്പെടുവിച്ച പുതിയ മാർഗനിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഇളവിലും നിയന്ത്രണങ്ങളിലും അന്തിമ തീരുമാനം നാളെ അറിയിക്കും. ആരാധനാലയങ്ങൾ തുറക്കുന്നതിലടക്കം വിശദമായ കൂടിയാലോചന നടത്തിയേക്കുമെന്നാണ് സൂചന. അന്തർ സംസ്ഥാന യാത്രകൾക്ക് പാസുകൾ തുടരാൻ തന്നെയാണ് സംസ്ഥാനത്തിന്റെ തീരുമാനം. നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേരുന്ന ഉന്നതതലയോഗത്തിന് ശേഷം പുതിയ മാർഗനിർദ്ദേശങ്ങൾ സംസ്ഥാനം പുറത്തിറക്കും. അൺലോക്ക് എന്ന പേരിൽ ജൂൺ എട്ട് മുതലാണ് കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ പ്രാബല്യത്തിൽ വരുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam