Wed. Nov 6th, 2024
ബെംഗളൂരു:

കൊവിഡ് വ്യാപന പ്രതിസന്ധിക്കിടയിലും കർണാടകയിൽ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ പ്രവർത്തന രീതിക്കെതിരെ ബിജെപി എംഎൽഎമാരിൽ നിന്ന് വിമർശനം ഉയരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അതൃപ്തരായ മുതിർന്ന ബിജെപി എംഎൽഎമാർ ബെംഗളൂരുവിൽ രഹസ്യയോഗം ചേർന്നു. മുഖ്യമന്ത്രി ഏകപക്ഷീയമായാണ് പ്രവർത്തിക്കുന്നതെന്നും പാർട്ടി നേതാക്കളെ വിശ്വാസത്തിലെടുക്കുന്നില്ലെന്നുമാണ് പരാതി. യെദിയൂരപ്പ ഉറപ്പ് നൽകിയ മന്ത്രിസ്ഥാനം കിട്ടാതെ പോയ മുതിർന്ന ബിജെപി നേതാവ് ഉമേഷ് കട്ടിയാണ് സംഭവങ്ങൾക്ക് പിന്നിലെന്നാണ് സൂചന. ഒഴിവുളള ആറ് മന്ത്രിസ്ഥാനങ്ങളും രാജ്യസഭാ സീറ്റുമാണ് ഇപ്പോൾ ഏകദേശം 25 ഓളം വിമത  എംഎൽഎമാർ ലക്ഷ്യമിടുന്നത്.  

By Athira Sreekumar

Digital Journalist at Woke Malayalam