Mon. Dec 23rd, 2024
ഡൽഹി:

കൊവിഡിനെ തുടർന്ന് റദ്ധാക്കിയ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ജൂണ്‍ 30 വരെ പുനരാരംഭിക്കില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. അഞ്ചാം ഘട്ട ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് കേന്ദ്രം ഇറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന. അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാംരഭിക്കുന്നത് സംബന്ധിച്ച തീരുമാനം യഥാസമയം വിദേശ എയര്‍ലൈന്‍സുകളെ അറിയിക്കുമെന്നും അധികൃതർ അറിയിച്ചു. എന്നാൽ  പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള വന്ദേഭാരത്‌ സര്‍വീസുകള്‍ പ്രോട്ടോക്കോള്‍ പ്രകാരം തുടരും.

By Athira Sreekumar

Digital Journalist at Woke Malayalam