Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

ലോകത്താകമാനം കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം മൂന്ന് ലക്ഷത്തി അറുപത്തി ആറായിരത്തി എണ്ണൂറ്റി തൊണ്ണൂറായി. കൊവിഡ് ബാധിതരുടെ എണ്ണം അറുപത് ലക്ഷം പിന്നിട്ടു. അമേരിക്കയിൽ മാത്രം കൊവിഡ് രോഗികളുടെ എണ്ണം 18 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്‌ടമായ അമേരിക്കയില്‍ ഒരു ലക്ഷത്തിലധികം പേരാണ് മരിച്ചത്. യുഎസ്സിന് പിന്നാലെ ബ്രസീലിലും റഷ്യയിലും യുകെയിലും ആശങ്ക തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഇരുപത്തി ഒമ്പതിനായിരത്തിലധികം പേര്‍ക്കാണ് ബ്രസീലില്‍ കൊവിഡ് സ്ഥിരീകരിച്ചത്. റഷ്യയില്‍ 24 മണിക്കൂറിനുള്ളില്‍ എണ്ണായിരത്തിലധികം പേര്‍ക്കും, യുകെയില്‍ രണ്ടായിരത്തിലധികം പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.

 

By Binsha Das

Digital Journalist at Woke Malayalam