ന്യൂഡല്‍ഹി:
കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള ശ്രമിക് ട്രെയിനുകളുടെ ടിക്കറ്റ് തുക കേന്ദ്രം വഹിക്കുന്നില്ലെന്നും, സംസ്ഥാനങ്ങളാണ് വഹിക്കേണ്ടതെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കുടിയേറ്റ തൊഴിലാളികളുടെ യാത്രയ്ക്ക് ആരാണ് കൃത്യമായി പണം നല്‍കുന്നതെന്ന ആശയക്കുഴപ്പം നിലനില്‍ക്കെയാണ് നിലപാട് വ്യക്തമാക്കി കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. 85 ശതമാനം നിരക്ക് കേന്ദ്രവും ബാക്കി 15 ശതമാനമാണ് സംസ്ഥാനങ്ങള്‍ നല്‍കുന്നതെന്നുമായിരുന്നു മുമ്പ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. നേരത്തെ, കുടിയേറ്റ തൊഴിലാളികളുടെ യാത്രച്ചെലവ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കൊപ്പം റെയില്‍വേയും വഹിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.