Mon. Dec 23rd, 2024

തിരുവനന്തപുരം:

പ്രവാസികളില്‍ നിന്നും ക്വാറന്‍റീൻ ഫീസ് ഈടാക്കുന്നത് സര്‍ക്കാരിന്‍റെ ക്രൂരമായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ പ്രവാസികൾക്കും ക്വാറന്‍റീൻ സൗജന്യമാക്കണം. പ്രവാസികള്‍ ക്വാറന്‍റീൻ പണം നല്‍കണമെന്ന് പറയുന്നതിലൂടെ സര്‍ക്കാര്‍ പ്രവാസികളെ അപമാനിക്കുകയാണ് ചെയ്യുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.  എല്ലാ കക്ഷികളും ഇതിനെതിരെ പറഞ്ഞിട്ടും മുഖ്യമന്ത്രിക്ക് ധിക്കാരമാണെന്നും ചെന്നിത്തല ആരോപിച്ചു.

കൊവിഡ് നേരിടുന്നതിൽ സംസ്ഥാന സര്‍ക്കാരിന് പ്രതിപക്ഷം പിന്തുണ നൽകിയിട്ടുണ്ട്. എന്നാൽ ന്യൂനതകളുണ്ടായാൽ അത് ചൂണ്ടിക്കാട്ടും. അത് പക്ഷെ അംഗീകരിക്കാൻ സർക്കാർ തയ്യാറല്ലെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. പ്രവാസികളില്‍ നിന്നും ക്വാറന്‍റീൻ ഫീസ് ഈടാക്കുന്നതിനെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ യുഡിഎഫ് നടത്തുന്ന പ്രതിഷേധ സമരത്തിലാണ് പ്രതിപക്ഷനേതാവിന്‍റെ വിമര്‍ശനം.

 

By Binsha Das

Digital Journalist at Woke Malayalam