ന്യൂഡല്‍ഹി:
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്ക വിഷയം ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പ്രശ്നം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും സൈനിക, നയതന്ത്ര തലങ്ങളില്‍ പരസ്പരം സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രശ്നം പരിഹരിക്കാന്‍ യുഎസ് മധ്യസ്ഥത വഹിക്കേണ്ടെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി. നേരത്തെ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. വിഷയത്തില്‍ മോദിയുമായി സംസാരിച്ചു എന്ന ഡോണൾഡ് ട്രംപിൻറെ അവകാശവാദം തെറ്റാണെന്ന് ഇന്ത്യ വ്യക്തമാക്കുകയും ചെയ്തിരുന്നു.