Thu. Apr 10th, 2025
തിരുവനന്തപുരം:

കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി. ആലപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്ന മരിച്ച വ്യക്തിയുടെ  പരിശോധന ഫലം പോസിറ്റീവ്. ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ജോസ് ജോയി ആണ് മരിച്ചത്. കഴിഞ്ഞ ദിവസം അബുദാബിയിൽ നിന്നുമെത്തിയ ഇയാൾ ആലപ്പുഴ കൊവിഡ് കെയർ സെന്ററിലിൽ നിരീക്ഷണത്തിലായിരുന്നു. കടുത്ത കരൾരോഗ ബാധിതനായ ഇയാൾക്ക് ഉയർന്ന രക്തസമ്മദം അനുഭവപ്പെട്ടിരുന്നതായി ആരോഗ്യവകുപ്പ് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ ഒമ്പതാമത്തെ കൊവിഡ് മരണമാണ് ഇത്.

By Binsha Das

Digital Journalist at Woke Malayalam