Mon. Dec 23rd, 2024
പാലക്കാട്:

വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരിൽ പലരും ക്വാറൻ്റൈൻ മാർഗ നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ്. വീടുവിട്ടിറങ്ങുന്നില്ലെങ്കിലും പലരും കുടുംബാംഗങ്ങളുമായി സമ്പർക്കത്തിലേർപ്പെടുന്നതായി കണ്ടെത്തി. സമ്പർക്കത്തിലൂടെയുളള രോഗബാധ സംസ്ഥാനത്ത് കൂടിവരുന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം. എന്നാൽ വീടുകൾ കയറിയിറങ്ങിയുളള പരിശോധന പൂർണമായി ഫലപ്രദമാകില്ലെന്നും വേണ്ടത് സ്വയം തിരിച്ചറിവെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam