Thu. Jan 23rd, 2025
ഡൽഹി:

രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട്കണ്ട് ചർച്ച നടത്തി. ഇന്നലെ അമിത് ഷാ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫെറൻസിങ് വഴി നടത്തിയ യോഗത്തിൽ ഓരോ സംസ്ഥാനങ്ങളിലെയും സ്ഥിതിഗതികൾ വിലയിരുത്തുയിരുന്നു. ലോക്ക്ഡൗണിൽ കൂടുതൽ ഇളവ് വേണം എന്ന നിലപാടാണ് പല സംസ്ഥാനങ്ങളും പ്രകടിപ്പിച്ചതിന്നാൻ റിപോർട്ടുകൾ. എന്നാൽ തീവ്രബാധിത മേഖലകളിൽ നിയന്ത്രണം തുടരാനാണ് സാധ്യത. വരുന്ന ഞായറാഴ്ച മൻ കി ബാത്ത് പരിപാടിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി ഇക്കാര്യങ്ങൾ പരാമർശിച്ചേക്കുമെന്നാണ് സൂചന.

By Athira Sreekumar

Digital Journalist at Woke Malayalam