ന്യൂഡല്‍ഹി:
രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1.6 ലക്ഷം പിന്നിടുമ്പോള്‍ ലോകത്ത് കൊവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ചൈനയെയും മറികടന്ന് ഒമ്പതാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ 24 മണക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് ഏഴായിരത്തി നാന്നൂറ്റി അറുപത്തി ആറ് പുതിയ കൊവിഡ് കേസുകളാണ്. ചൈന ഔദ്യോഗികമായി പുറത്തുവിട്ട മരണസംഖ്യയേക്കാൾ കൂടുതൽ കൊവിഡ് മരണം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു. വിവിധ സംസ്ഥാനസർക്കാരുകളുടെ വെബ്സൈറ്റുകളും അമേരിക്കയുടെ ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകളും പരിശോധിച്ചാല്‍ ഇന്ത്യയുടെ മരണസംഖ്യ ചെെനയെ മറികടന്നതായി മനസിലാക്കാം.
ഒരു ലക്ഷത്തി അറുപത്തി അയ്യായിരത്തി മുന്നൂറ്റി എണ്‍പത്തി ആറ് കൊവിഡ് രോഗികളാണ് ഇന്ത്യയിലുള്ളത്. ചൈന ഔദ്യോഗികമായി പുറത്തുവിട്ട രോഗികളുടെ എണ്ണം 84,106 ആണ്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 4,711 കൊവിഡ് മരണമാണ്. ചൈനയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത മരണം 4,638 ആണ്.