ഡൽഹി:
ഹോസ്പിറ്റല്‍ നിര്‍മ്മാണത്തിനായി ഭൂമി അടക്കമുള്ള സൗജന്യങ്ങള്‍ കൈപ്പറ്റിയിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ക്ക് കൊവിഡ് രോഗികളെ സൗജന്യമായി ചികിത്സിക്കേണ്ട ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി. സ്വകാര്യ ആശുപത്രികളിലെ കൊവിഡ് 19 ചികിത്സാ ചെലവുകൾ ചൂണ്ടിക്കാട്ടി അഭിഭാഷകനായ സച്ചിന്‍ ജയിന്‍ നൽകിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
കൊവിഡ് രോഗികളെ സൌജന്യമായും വളരെ കുറഞ്ഞ ചെലവിലും ചികിത്സിക്കാന്‍ സാധിക്കുന്ന സ്വകാര്യ ആശുപത്രികളുടെ വിവരങ്ങള്‍ ഹാജരാക്കാനും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഇതിനായി പൊതുവായ ഒരു നയം രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയോട് ആവശ്യപ്പെടുകയും ചെയ്തു.