Mon. Dec 23rd, 2024
തിരുവനന്തപുരം:

 
സംസ്ഥാനത്ത് ശനിയാഴ്ച ശുചീകരണ ദിനമായി ആചരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമായി നടത്തണമെന്നും വീടും പരിസരവും വൃത്തിയാക്കാൻ എല്ലാവരും അണിനിരക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഴക്കാലം തുടങ്ങിയാൽ കൊവിഡിനൊപ്പം മറ്റ് പകർച്ചവ്യാധികൾ കൂടി വരാനുള്ള സാധ്യത മുന്നിൽ കണ്ടിട്ടാണ് ഈ പദ്ധതി. ഈ സാഹചര്യത്തിൽ മെയ് 30, 31 ജൂൺ 6, 7 തീയതികളിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്തൊട്ടാകെ ശുചീകരണ പ്രവർത്തനങ്ങൾ നടക്കും. ഇതിനായി ജനപ്രതിനിധികൾ കുടുംബശ്രീ ഹരിതകർമ്മസേന പ്രവർത്തകർ, സന്നദ്ധപോർട്ടലിൽ രജിസ്റ്റർ ചെയ്ത സന്നദ്ധപ്രവർത്തകർ എന്നിവർ അണിനിരക്കണമെന്നും ജനങ്ങൾ ഇതിനോട് പൂർണമായും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

By Arya MR